INDIANEWS

സമുദായത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; സൂര്യയുടെ ജയ് ഭീം സിനിമയ്‌ക്കെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വണ്ണിയാർ സംഘത്തിന്റെ വക്കീൽ നോട്ടീസ്

ചെന്നൈ: സൂര്യ നായകനായ ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയർ സംഘത്തിന്റെ വക്കീൽ നോട്ടീസ്. സിനിമയിൽ വണ്ണിയർ സംഘത്തെ ക്രൂരമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ആരോപണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോടീസ് അയച്ചിരിക്കുന്നത്.

സിനിമയിലെ വണ്ണിയർ സമുദായത്തിനെതിരായ പരാമർശങ്ങളും രംഗങ്ങളും നീക്കണമെന്നും നിർമാതാക്കൾ നിരുപാധികം മാപ്പുപറയണമെന്നും വണ്ണിയർ സംഘം പറയുന്നു. സിനിമ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാര​ന്റെ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ്​ നോട്ടീസിലെ പ്രധാന ആരോപണം. യഥാർഥത്തിൽ ക്രിസ്​ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ്​ ഇൻസ്​പെക്​ടറാണ്​ ഇതിനു​ പിന്നിലെന്നും നോട്ടീസിൽ പറയുന്നുണ്ട്.

സൂര്യയും ഭാര്യ ജോതികയും ഉടമസ്​ഥരായ 2ഡി എൻറർടൈൻമെൻറ്​ പ്രൈവറ്റ്​​ ലിമിറ്റഡ് എന്ന പ്രൊഡക്​ഷൻ യൂനിറ്റ്​​, ഒ.ടി.ടി ഏജൻസിയായ ആമസോൺ ഡോട്ട്​ ഇൻ എന്നിവർക്കാണ്​ നോട്ടീസ്​. സിനിമക്കെതിരെ മുൻ കേന്ദ്രമന്ത്രിയും പാട്ടാളി മക്കൾ കക്ഷി നേതാവുമായ അൻപുമണി രാമദാസ്​ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ‘വി സ്​റ്റാൻഡ്​ വിത്ത്​ സൂര്യ’ എന്ന ഹാഷ്​ടാഗ്​ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close