KERALANEWSTop News

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ രജിസ്ട്രേഷൻ നീട്ടിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഐഐടി ഉൾപ്പെടെയുള്ള പ്രധാന എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം നേടാനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നീട്ടിവെച്ചു. ജെഇഇ മെയ്ന്‍ നാലാം ഘട്ടത്തിന്റെ ഫലം വൈകിയതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നീട്ടിവെച്ചത്. പരീക്ഷ ഒക്ടോബര് 3 ന് നടക്കുമെന്നാണ് നേരത്തെ വന്ന അറിയിപ്പ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖരഗ്പൂരിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടിയ ആദ്യത്തെ 2.5 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ സാധിക്കുക. ഐഐടി ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close