INDIANEWSTop News

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; മൃദുല്‍ അഗര്‍വാള്‍ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഐഐടി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിൽ ഡല്‍ഹി മേഖലയില്‍നിന്നുള്ള മൃദുല്‍ അഗര്‍വാള്‍ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമതെത്തി. 360ല്‍ 348 സ്‌കോര്‍ നേടിയാണ് മൃദുല ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹി സോണില്‍നിന്നു തന്നെയുള്ള കാവ്യ ചോപ്രയാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. 360ല്‍ 286 മാര്‍ക്കാണ് കാവ്യ നേടിയത്. ആകെ 41,862 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 6452 പേരാണ് പെണ്‍കുട്ടികള്‍. ഐഐടി ഖരഗ്പുര്‍ ആണ് ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്.

ജെ.ഇ.ഇ മെയിൽ, അഡ്വാൻസ്ഡ് പരീക്ഷകളിൽ റാങ്ക് ലഭിച്ചവർക്കുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ) സംയുക്ത സീറ്റ് അലോട്മെന്റ് നടപടികൾ ഒക്ടോബർ 16 ന് ആരംഭിക്കും.

ചോയ്സ് ഫില്ലിംഗ്, രജിസ്‌ട്രേഷൻ എന്നിവ ഒക്ടോബർ 16 രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാവും നടത്തുക. ആർക്കിടെക്ചർ ആപ്റ്റി​റ്റ്യൂ​ഡ് ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 22 ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ചോ​യി​സ്​ ഫി​ല്ലി​ങ്​/​ര​ജി​സ്​​ട്രേ​ഷ​ൻ, അ​ലോ​​​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഷെ​ഡ്യൂ​ളു​ക​ളും https://josaa.nic.in ൽ ​ല​ഭ്യ​മാ​ണ്.

23 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി​ക​ൾ), 32 നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ് ഓ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​ഐ.​ടി​ക​ൾ), 26 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഓ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ഐ.​ടി​), 33 സ​ർ​ക്കാ​ർ ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക ഉ​ന്ന​ത വിദ്യാഭ്യാസ സ്ഥാപനങ്ങ​ൾ 2021-23 വ​ർ​ഷം ന​ട​ത്തു​ന്ന അ​ണ്ട​ർ​ഗ്രാ​ജ്വേ​റ്റ്​/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡ്യൂ​വ​ൽ ഡി​ഗ്രി, എൻജിനീയറി​ങ്​ ടെ​ക്​​നോ​ള​ജി/ ആർക്കിടെക്​​ച​ർ/ പ്ലാ​നി​ങ്​ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ്​ ‘ജോ​സ 2021’ ഏകീ​കൃ​ത സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ ന​ട​പ​ടി​ക​ൾ.

ജോ​സ അ​ലോ​ക്കേ​ഷ​​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും സീ​റ്റു​ക​ളും വെബ്​​സൈ​റ്റി​ലു​ണ്ടാ​വും. സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും അ​ട​ങ്ങി​യ ഓ​പ്​​ഷ​നു​ക​ൾ https://josaa.nic.in ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാം. റാ​ങ്ക്​ നി​ല കൂ​ടി പ​രി​ഗ​ണി​ച്ചു​വേ​ണം ഓ​പ്​​ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെയ്യേണ്ടത്.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ 2021 റാ​ങ്ക്​​ ജേ​താ​ക്ക​ൾ​ക്ക്​ ഐ.​ഐ.​ടി കോ​ഴ്​​സു​ക​ളി​ലേ​ക്കും ജെ.​ഇ.​ഇ മെ​യി​ൻ 2021ൽ ​റാ​ങ്ക്​ നേ​ടി​യ​വ​ർ​ക്ക്​ എ​ൻ.​ഐ.​ടി​, ഐ.​ഐ.​ഐ.​ടി​, കേ​ന്ദ്ര ഫ​ണ്ടോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ്​ ​സാങ്കേതിക സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളി​ലേ​ക്ക് ഓ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ ചെയ്യാവുന്ന​താ​ണ്. ഒക്ടോ​ബ​ർ 2​5 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യാ​ണ്​ ഇ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക.

ഒ​ക്​​ടോ​ബ​ർ 21 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യു​ള്ള ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഓ​പ്​​ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ച്​ ഒക്ടോബർ 22ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ആ​ദ്യ മോക് സീറ്റ്​ അ​ലോ​ക്കേ​ഷ​ൻ പ​ട്ടി​ക​യും ഒ​ക്​​ടോ​ബ​ർ 23 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ച്​ ഒ​ക്​​ടോ​ബ​ർ 24 രാ​വി​ലെ 10 മണിക്ക്​ ര​ണ്ടാ​മ​ത്തെ മോ​ക്​​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ള​റി​യാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വും.

ഒ​ക്​​ടോ​ബ​ർ 25 വൈ​കീ​ട്ട്​ അഞ്ചു​മ​ണി​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ ​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ഒക്ടോബർ 27 രാ​വി​ലെ 10 മ​ണി​ക്ക്​ ആ​ദ്യ​റൗ​ണ്ട്​ സീറ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്. മൊത്തം ആ​റ്​ അ​ലോ​ട്ട്​​മെ​ൻ​റു​ക​ളാ​ണ്​ ജോ​സ ഇ​ക്കു​റി ന​ട​ത്തു​ക. ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ടി​ങ്, ഫീസ്​ പേയ്​​മെ​ൻ​റ്, ഡോ​ക്യു​​മെ​ൻ​റ്​ അ​പ്​​ലോ​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വെബ്സൈറ്റി​ലു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close