EducationKERALANEWS

ജെഇഇ മെയ്ൻ നാലാം ഘട്ട ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം വൈകുന്നതിനെ തുടർന്ന് നീട്ടി വെച്ച ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷൻ പിന്നാലെ ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഐഐടികൾ അടക്കമുള്ള പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ നാലാംഘട്ട പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റിലാണ് ഫലം അറിയാൻ സാധിക്കുക.

ഫലം വന്നാൽ ഉടൻ തന്നെ ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷന്‍ നടപടികളും പ്രഖ്യാപിക്കും. സ്‌ക്രീനിങ് ടെസ്റ്റായ ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന ആദ്യ രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സ്‌കോര്‍കാര്‍ഡും റാങ്ക്‌ലിസ്റ്റും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.

ജെഇഇ മെയ്ന്‍ നാലാം ഘട്ടത്തിന്റെ ഫലം വൈകിയതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നീട്ടിവെച്ചിരുന്നു. പരീക്ഷ ഒക്ടോബര് 3 ന് നടക്കുമെന്നാണ് നേരത്തെ വന്ന അറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖരഗ്പൂരിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. ഐഐടി ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close