NEWSTECHWORLD

ബഹിരാകാശത്ത് സിനിമ ചിത്രീകരണവും ഗവേഷണവും പിന്നെ ഹോട്ടലും വരെ; അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഓർബിറ്റൽ റീഫ്; ജെഫ് ബെസോസ് വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഓർബിറ്റൽ റീഫ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏവരെയും അമ്പരപ്പിക്കുന്ന സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് സ്റ്റേഷൻ ആരംഭിക്കുന്നത്. സിനിമ ചിത്രീകരണവും, ഗവേഷണവും സ്പേസ് ഹോട്ടലും ഉൾപ്പെടെയാണ് സ്റ്റേഷൻ തുടങ്ങുന്നത്.

സ്റ്റേഷന്‍ ബഹിരാകാശത്ത് ഒരു മിക്സഡ് യൂസ് ബിസിനസ് പാര്‍ക്ക് ആയിരിക്കുമെന്നും 10 പേര്‍ക്ക് ഇടം നൽകുമെന്നും കമ്പനി പറയുന്നു. ഔട്ട്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് കമ്പനി സിയറ സ്പേസ്, ബോയിംഗ് എന്നിവയുമായി സഹകരിക്കും. 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഗ്രാവിറ്റിയില്‍ സിനിമ ചിത്രീകരണവും അല്ലെങ്കില്‍ അത്യാധുനിക ഗവേഷണം നടത്തുന്നതിനും അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു ‘സ്‌പേസ് ഹോട്ടല്‍’ ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു. ഇതിനു വേണ്ടി വരുന്ന ചെലവ് കണക്കുന്നതേയുള്ളു, എങ്കിലും പദ്ധതിക്ക് 1 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ബെസോസ് തയ്യാറായേക്കുമെന്നാണ് സൂചന. 20 വര്‍ഷം പഴക്കമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം മാറ്റിസ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി നാസ തിരയുന്നതിനിടെയാണ് ഈ പ്രഖ്യാപനം വരുന്നത്. കുറഞ്ഞത് 2030 വരെ സ്റ്റേഷനു വേണ്ടിയുള്ള ധനസഹായം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും, ഔട്ട്പോസ്റ്റിന് അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്.

അതിനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അദ്ദഹത്തിന്റെ ബ്ലൂ ഒര്‍ജിന്‍ കമ്പനിയും. 32,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ബഹിരാകാശ വ്യവസായ പാര്‍ക്കിന്റെ പേര് “ഓര്‍ബിറ്റല്‍ റീഫ്” എന്നാണ് ബ്ലൂ ഒര്‍ജിന്‍ പറയുന്നത്. സിനിമ ചിത്രീകരണം ഗവേഷണം തുടങ്ങിയവക്കുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ഹോട്ടലും ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. ബഹിരാകാശത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുതിയ വിപണിയും വികസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ബഹിരാകാശ ഏജന്‍സികള്‍, നിക്ഷേപകര്‍, ഗവേഷകര്‍, മീഡിയ, ട്രാവല്‍ കമ്പനികള്‍, സംരംഭകര്‍, തുടങ്ങി സ്വന്തമായി ബഹിരാകാശ പദ്ധതികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്കും ഓര്‍ബിറ്റല്‍ റീഫില്‍ ഇടമുണ്ടായിരിക്കുമെന്ന് ബ്ലൂ ഒര്‍ജിന്‍ അറിയിച്ചു.

ഏയ്‌റോ സ്‌പെയ്‌സ് കമ്പനിയായ ബോയിങ്ങുമായി ചേര്‍ന്നാണ് ബെസോസ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത്. സിയറ സ്‌പെയ്‌സ്, ജെനസിസി എന്‍ഞ്ചിനീയറിംഗ് സെലൂഷന്‍സ്, റെഡ്വയര്‍ സ്‌പെയ്‌സ്, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവരും ബസോസിന്റെ പദ്ധതിയുമായി സഹകരിക്കും.ഈ വര്‍ഷം ജൂലൈ 20ന് ആണ് ജെഫ് ബെസോസും സംഘവും ബ്ലൂ ഒര്‍ജിന്റെ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബഹിരാകാശ യാത്ര നടത്തിയത്. പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വീതം ബ്ലൂ ഒര്‍ജിനില്‍ നിക്ഷേപിക്കാനാണ് ബെസോസിന്റെ പദ്ധതി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close