KERALANEWS

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘപരിവാറിനെതിരെ കെ മുരളീധരൻ എംപി

മലപ്പുറം : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ സംഘപരിവാറിനെതിരെ കെ മുരളീധരന്‍ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ലഹരി മാഫിയ കേരളത്തിൽ ഉണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘ പരിവാർ വേണ്ട എന്ന് മുരളീധരൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാന്‍ ഇരു സമുദായ നേതാക്കളും തയ്യാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close