Breaking NewsKERALANEWSTop News

കെ. പി അനിൽ കുമാർ കോൺഗ്രസ് വിട്ടേക്കും; ഇന്ന് 11ന് മാധ്യമങ്ങളെ കാണും

തിരുവന്തപുരം : കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കും.ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. അനിൽകുമാറിനെ പാർട്ടിയിൽ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനായിരുന്നു നടപടി.

അനിൽകുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നിലനിൽക്കെയാണ് വർത്തസമ്മേളനം നടത്തുന്നത്. അച്ചടക്ക നടപടിയിൽ അനിൽകുമാറിന്റെ മറുപടി തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു. തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനോട് രൂക്ഷമായി പ്രതികരിച്ച്‌ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനിൽകുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നതെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് കെ.പി. അനിൽകുമാറിനെ പാർട്ടിയിൽ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close