KERALANEWSTop News

‘കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരൻ’; ‘വനംമന്ത്രിയായിരിക്കെ തന്നെ വൻ അഴിമതികൾ നടത്തി’; കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു. അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം നേരത്തെ സുധാകരനെതിരെ പരാതി നൽകിയ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആണ് ആരോപണവുമായി രംഗത്തെത്തിയത്. കെ സുധാകരൻ വനം മന്ത്രി ആയിരിക്കെ തന്നെ വൻ അഴിമതികൾ നടത്തിയെന്നും കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരൻ എന്നുമാണ് പ്രശാന്ത് ആരോപിച്ചത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റതിന് പിന്നാല ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഇനിയുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

1987 മുതല്‍ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്നു പ്രശാന്ത് ബാബു. പിന്നീട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തി എന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close