KERALANEWS

കെ സുധാകരന്‍ കോടികള്‍ പിരിച്ച് മുക്കി; കെ സുധാകരൻ ഏറ്റെടുത്ത ഒരു സ്ഥാപനവും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും മമ്പറം ദിവാകരൻ; ഇന്ദിരാ ഗാന്ധിക്ക് ഭൃഷ്ട് കല്പിച്ചവർ തന്നെ കമ്യൂണിസ്റ്റ് ചാരനായി മുദ്രകുത്തുന്നുവെന്നും വിമർശനം

തലശ്ശേരി: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാനായ മമ്പറം ദിവാകരൻ. കോടികൾ പിരിച്ച് മുക്കിയെന്നാണ് സുധാകരനെതിരെ ദിവാകരന്റെ ആരോപണം. ട്രസ്റ്റിന്റെ പേരിൽ സുധാകരൻ പിരിച്ചെടുത്ത കോടികൾ എവിടെയാണെന്ന ചോദ്യം ഇപ്പോഴും എല്ലാവരിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിക്ക് ഭൃഷ്ട് കല്പിച്ചവർ തന്നെ കമ്യൂണിസ്റ്റ് ചാരനായി മുദ്രകുത്തുന്നുവെന്നും ദിവാകരൻ വിമർശിച്ചു.

കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനും കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മിക്കാനും കെ സുധാകരൻ പിരിച്ചെടുത്ത കോടികൾ എവിടെയാണെന്ന ചോദ്യം ഇന്നും ജനങ്ങളിൽ അവശേഷിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കെ സുധാകരനെ സമ്മർദ്ദത്തിലാക്കുന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്. ഡിസിസി നേതാവ് കെ പ്രമോദിനേയും ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണൻ മാസ്റ്ററെയും ട്രസ്റ്റിൽ നിന്ന് മാറ്റുകയും പിന്നീട് മൂന്ന് പേരായി ചുരുക്കി എജ്യു ട്രസ്റ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. ഒടുവിൽ ഇപ്പോൾ ഒരാൾ മാത്രമായി. ഇതിലെ അഴിമതി വിജിലൻസ് അന്വേഷിച്ചുവരികയാണെന്നും മമ്പറം ദിവാകരൻ വിശദീകരിച്ചു. തന്നെ ആശുപത്രി പ്രസിഡന്റാക്കുന്നതിൽ സുധാകരന് ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.സുധാകരൻ ഏറ്റെടുത്ത ഒരു സ്ഥാപനവും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും എന്നാൽ ഇന്ദിരാഗാന്ധിയുടെ നാമധേയത്തിൽ ആശുപത്രികൾക്ക് പുറമെ സ്കൂളും ഉദ്യാനവും സ്വിമ്മിങ്ങ് പൂളും സ്റ്റേഡിയവുമടക്കം താൻ കെട്ടിപ്പടുത്ത ജില്ലയിലെ തന്നെ ശ്രദ്ധേയങ്ങളായ ഒട്ടേറെ സ്മാരകങ്ങൾ തലയെടുപ്പോടെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള സ്ഥാപിക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് മഞ്ഞോടിയിൽ തുടക്കം കുറിച്ചത്. എന്നാൽ സ്ഥലമെടുപ്പ് തൊട്ട് കെട്ടിട നിർമ്മാണം വരെയുള്ള ഓരോ ഘട്ടത്തിലും എതിർപ്പും കോടതിയുമായി നടന്നവരാണ് ആശുപത്രിയുടെ രക്ഷകരായി ഇപ്പോൾ കടന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിക്ക് വേണ്ടി കൊടിയ മർദ്ദനങ്ങളും പലവട്ടവും ജയിൽവാസവും അനുഭവിച്ച താൻ ഇന്ന് ഇന്ദിരാജിയുടെ പേരിൽ ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്നും 450 പേർക്ക് ആശുപത്രിയിൽ ജോലി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്കിലെ ചോര കൊടുത്തും ആശുപത്രി സംരക്ഷിക്കുമെന്നും ദിവാകരൻ വ്യക്തമാക്കി. ഒരുപാട് കാലം ഇന്ദിരാഗാന്ധിക്ക് ഭ്രഷ്ട് കൽപ്പിച്ചവരാണ് ജീവിതം മുഴുവൻ നെഹ്റു കുടുംബവുമായി ആത്മബന്ധം പുലർത്തി വരുന്ന തന്നെ കമ്യൂണിസ്റ്റ് ചാരനാണന്ന് അധിക്ഷേപിക്കുന്നതെന്നും ഇന്ദിരാഗാന്ധിയെ നാളിത് വരെ തള്ളിപ്പറയാത്ത മൂന്ന് നേതാക്കളിലൊരാൾ താനാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും ദിവാകരൻ പറഞ്ഞു.

അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ മധ്യസ്ഥത്തിന് പല തവ തയ്യാറായിട്ടുള്ള പ്രവർത്തകനാണ് ഞാൻ, മുൻകാലങ്ങളിലെന്ന പോലെയാണ് ഇത്തവണയും പാനൽ വെച്ചത്. മറിച്ചൊരു നിർദ്ദേശം ആരും തന്റെ മുന്നിൽ വെച്ചിട്ടില്ല. കെ.സുധാകരൻ കെ പി സി സി അദ്ധ്യക്ഷനാകും മുമ്പ് അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. എന്നാൽ സംഘടനാ അദ്ധ്യക്ഷനായതിന് ശേഷം ഞാൻ ഒന്നും പറഞ്ഞിട്ടില്ല.

വർഷങ്ങളായി സുധാകരനുമായി താൻ മിണ്ടാട്ടമില്ല. വികസന പ്രവർത്തനങ്ങൾ ആ കൊണ്ടു വന്നാലും, രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുമെന്നും മറ്റൊരു പാർട്ടിയിലേക്കുമില്ലെന്നും മരണം വരെ കോൺഗ്രസ്സുകാരനായി തുടരുമെന്നും മമ്പറം ദിവാകരൻ വികാരനിർഭരനായി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close