KERALANEWSTop News

നാർക്കോട്ടിക് ജിഹാദ് ലോകം മുഴുവൻ ഉള്ളത്; ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം; നാർക്കോട്ടിക് വിഷയത്തിൽ പാലാ ബിഷപ്പിനെ അനുകൂലിച്ച് കെ. സുരേന്ദ്രൻ

കോട്ടയം : നാർക്കോട്ടിക് വിഷയത്തിൽ പല ബിഷപ്പിനെ പിന്തുണച്ച് കെ. സുരേന്ദ്രൻ. നാർക്കോട്ടിക് ജിഹാദ് ലോകം മുഴുവൻ ഉള്ളതാണെന്നും പാലാ ബിഷപ്പ് പറഞ്ഞ കാര്യത്തിനെ ഒരു കേരളത്തിലെ രണ്ടു മുന്നണിയും മോശമായി കാണുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. ബിഷപ്പ് പറഞ്ഞ ഒരു വസ്തുതയെ മുൻവിധിയോടെ കാണാതെ അത് ചർച്ച ചെയ്യാൻ കേരളം തയ്യാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ്പ് പറഞ്ഞത് പ്രസക്തമായ കാര്യമാണ്. നാർക്കോട്ടിക് ജിഹാദ് ലോകം മുഴുവൻ ഉള്ളതാണ്. യുഎൻ തലത്തിൽ വരെ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. ഭീകര സംഘടനകൾക്ക് മയക്കുമരുന്ന് ലോബിയുമായി അടുത്ത ബന്ധമുണ്ട്. ആ യാഥാർഥ്യമാണ് പാലാ ബിഷപ്പ് പറഞ്ഞത്. നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും ക്രൈസ്‌തവ സമൂഹത്തെ വോട്ട് വാങ്ങാൻ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ ഉള്ളതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണെന്നും ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഈരാറ്റുപ്പെട്ടയിലെ ഗുണ്ടാസംഘങ്ങളെ പേടിക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ ബിഷപ്പിന്റെ പരാമർശത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടുകൾ എടുത്ത് രാഷ്ട്രീയ കേരളത്തിലെ പ്രമുഖർ രംഗത്തെത്തുന്നുണ്ട്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വീകരിക്കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close