Breaking NewsKERALANEWSTop News

കൈനകരി ജയേഷ് വധക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രോസിക്യൂഷന് നേരെ ഭീഷണിയുമായി പ്രതികൾ; കോടതിയിലെത്തിയ പ്രതികളുടെ കൂട്ടാളി ഗുണ്ടകളെ വിരട്ടിയോടിച്ച് പോലീസും; ശിക്ഷാവിധിക്ക് ശേഷം കോടതിവളപ്പിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ..

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിയിൽ നാടകീയ സംഭവങ്ങൾ. ശിക്ഷിക്കപ്പെട്ട പ്രതികൾ പ്രോസിക്യൂഷന് നേരെ ഭീഷണി ഉയർത്തി. കോടതി വളപ്പിൽ എത്തിയ പ്രതികളുടെ കൂട്ടാളികളായ ഗുണ്ടകളെ പോലീസ് വിരട്ടിയോടിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കൈനകരി ജയേഷ് വധക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ആലപ്പുഴ കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികൾ പ്രോസിക്യൂഷനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതികളുടെ കൂട്ടാളികളും കോടതിയിൽ എത്തി. കോടതിവളപ്പിൽ ഭീഷണി ഉയർത്തിയ ഇവരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കോടതി പരിസരത്ത് പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ആലപ്പുഴയിൽ കൈനകരി ജയേഷ് എന്ന യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലാണ് ആലപ്പുഴ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതി സാജന്‍, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവര്‍ക്ക് ജീവപര്യന്തവും 1 ലക്ഷം രൂപവീതം പിഴ വിധിച്ചു. കേസില്‍ 9,10 പ്രതികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 2 വര്‍ഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു.

കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരെയാണ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2014 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ത്ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടേയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close