celebrity

കമൽ ഹാസന് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും സുരക്ഷിതരായി ഇരിക്കുകയെന്ന് താരത്തിന്റെ ട്വീറ്റ്

തമിഴ് സൂപ്പര്‍താരം കമല ഹാസന് കോവിഡ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച വാർത്ത താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

കമല്‍ഹാസന്റെ ട്വീറ്റ്

യുഎസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഞാന്‍. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.- കമല്‍ഹാസന്‍ കുറിച്ചു.

രണ്ടാഴ്ച മുന്‍പാണ് കല്‍ഹാസന്‍ പിറന്നാള്‍ ആഘോഷിച്ചത്. നിലവില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രമില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. കോവിഡ് സ്ഥിരീകരിച്ചതായി കമല്‍ഹാസന്‍ അറിയിച്ചതോടെ നിരവധി ആരാധകരും സഹതാരങ്ങളുമാണ് കമന്റുകളുമായി എത്തുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close