KERALANEWSTop News

സ്വർണം കടത്താൻ ശ്രമിച്ചത് പേസ്റ്റ് രൂപത്തിലാക്കി പാന്റിനുളിൽ തേച്ച് പിടിപ്പിച്ച്; കണ്ണൂർ വിമാനത്താവളത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിൽ; പിടിച്ചെടുത്തത് 26 ലക്ഷത്തിന്റെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. യാത്രക്കാരായ അമ്മയുടെയും മകളുടെയും പക്കൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. 528 ഗ്രാം സ്വർണമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 925 ഗ്രാം സ്വർണം വാരം സ്വദേശിയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ ഹസ്‌നാഫ് പിടിയിലായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close