KERALANEWS

സ്കൂളുകളിൽ വാസം ഉറപ്പിച്ചത് പാമ്പുകൾ അടക്കമുള്ള ക്ഷുദ്ര ജീവികൾ; ശുചീകരണത്തിനിടയിൽ ക്ലാസ്സ് മുറിയിൽ നിന്നും കണ്ടെത്തിയത് മൂർഖൻ പാമ്പിനെ

കണ്ണൂർ: കോവിഡ് കാലത്ത് സ്കൂളുകളിൽ വാസം ഉറപ്പിച്ചത് പാമ്പുകൾ അടക്കമുള്ള ക്ഷുദ്ര ജീവികൾ ആയിരുന്നു. സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ നിന്നും കണ്ടെത്തിയത് മൂർഖൻ പാമ്പിനെയാണ്. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്‌. മൂർഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനുള്ള മുന്നോടിയായി എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും. ഉച്ചവരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രം ആയിരിക്കും ഇരിക്കാൻ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി നിരക്കിളവ് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചര്‍ച്ചയ്ക്ക് ശേഷം അക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നവംബർ ഒന്ന് മുതൽ 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബർ 15ന് ശേഷം 8,9 ക്ലാസുകൾ തുടങ്ങും. 1 മുതൽ 7 വരെയുള്ള ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമായിരിക്കും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമവാധി കുട്ടികൾ ഒരുമിച്ചെത്തുന്നത് കുറക്കണം എന്നാണ് നിര്‍ദ്ദേശം. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടം 25 ശതമാനം മാത്രം ഒരു സമയത്ത് സ്കൂളിൽ വരുന്നവിധം ബാച്ചുകൾ തിരിക്കാനും നിര്‍ദ്ദേശമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close