
തൃശൂർ: വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസ് ആണ് മരിച്ചത്. കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത രണ്ടാമത്തെ ആളാണ് ആത്മഹത്യ ചെയ്യുന്നത്. വായ്പ തിരിച്ചടക്കാൻ കഴിയാത്ത മനോവിഷമതത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.
മകളുടെ വിവാഹാവശ്യത്തിനായി നാല് ലക്ഷം രൂപ ജോസ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. അതിന്റെ പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി. കൽപ്പണി ആയിരുന്നു ജോസിന്റെ തൊഴിൽ.
ബാങ്കില്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി കുടിശികയുള്ള തുക തിരിച്ച്പിടിക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത രണ്ടാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെ മുകുന്ദൻ എന്നൊരാളും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.