KERALANEWSTrending

നാട്ടില്‍ കോവിഡ് പടരുന്നതിനിടെ പാര്‍ട്ടി വളര്‍ത്താനിറങ്ങിയ സിപിഎം നാണംകെട്ടു; മരണത്തിന്‍റെ വ്യാപാരികളെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെ വടിയെടുത്ത് കോടതിയും; കളക്ടറുടെ അപ്രതീക്ഷിത അവധിയിലും ദുരൂഹത

കാസർകോട് : സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദത്തിന് പിന്നാലെ കളക്ട്ടറും അവധിയിലേക്ക്. കോവിഡ് പടർന്നുപിടിക്കുന്നതിനിടെ സമ്മേളനങ്ങൾ നടത്തി പാർട്ടി വളർത്താൻ നോക്കിയ സിപിഎമ്മിന് കിട്ടിയ തിരിച്ചടിക്ക് പിന്നാലെയാണ് ഇപ്പോൾ കളക്ടറും അവധിയിലേക്ക് പോകുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവധിയെന്ന് പറയുമ്പോഴും അവധിയെടുക്കാനുള്ള കാരണത്തിൽ ദുരൂഹത ഉയരുകയാണ്.

സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദത്തിന് പിന്നാലെയാണ് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക് പ്രവേശിക്കുന്നത്. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച കാസർകോട് ജില്ലാ കളക്ടറുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഹൈക്കോടതിയിൽ നിന്നും കളക്ടർക്ക് വിമർശനം നേരിട്ടിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ച കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഇന്നലെ കൊറോണ അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം തീരുമാനം പിൻവലിക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്ടർ തീരുമാനം പിൻവലിച്ചതെന്ന ആരോപണമാണ് ഉയർന്നത്.

അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ സിപിഎം സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

മടിക്കൈയിൽ ഇന്നാണ് സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നാളെ വൈകീട്ട് അവസാനിപ്പിക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചത്. ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close