KERALANEWSTop NewsUncategorized

ഹണിട്രാപ്പ്; കുടിങ്ങിയത് വമ്പൻമാർ; പിടിയിലായത് ഭർത്താവിനെ കുത്തിക്കൊന്ന കേസ് പ്രതിയും കൂട്ടാളികളും; കാസർ​ഗോട്ടേത് ഞെട്ടിക്കുന്ന ട്രാപ്പ്

കാസർ ​ഗോട്: ഹണി ട്രാപ്പിൽ കുടുക്കി സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അടക്കം നാല് പേർ കാസർ​ഗോഡ് നിന്ന് അറസ്റ്റിലായതിന് പിന്നാലെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിൽ ഹൊസ്ദുർഗ് പൊലീസ്. കൊച്ചി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കി സ്വർണ്ണവും പണവും തട്ടിയെടുത്തതിനു പിന്നാളെയാണ് സംഭവങ്ങൾ പുറത്തു വരുന്നത്. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പിൽ അറസ്റ്റിലായവരും അടക്കമുള്ളവരാണ് പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ഉമ്മർ, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗർ സ്വദേശി സാജിത, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്.

വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുൽ സത്താറിൻറെ പരാതിയിലായിരുന്നു അറസ്റ്റ്. ഹണി ട്രാപ്പിൽ കുടുക്കി മൂന്നേമുക്കാൽ ലക്ഷം രൂപയും ഏഴര പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് കേസ്. ഓൺലൈൻ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ പുതിയ മുഖമായിരുന്നു കാസർകോട് കണ്ടത്. മിസ്കോളിലൂടെയാണ് അബ്ദുൽ സത്താറിനെ സാജിത വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികൾ കല്യാണ നാടകവും നടത്തി.

തങ്ങളുടെ മകളാണ് എന്നാണ് ഉമ്മറും ഫാത്തിമയും സാജിതയെ പരിചപ്പെടുത്തിയിരുന്നത്. കൊവ്വൽപള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇതിനിടയിൽ കിടപ്പുമുറിയിൽ രസഹ്യ ക്യാമറ സ്ഥാപിച്ച് സംഘം സാജിതയുടേയും സത്താറിൻറേയും ദൃശ്യങ്ങൾ പകർത്തി. ഇവ സത്താറിൻറെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണ്ണവും കവർന്നത്.

കല്യാണം കഴിച്ച കാര്യം പുറത്ത് പറയാതിരിക്കാനാണ് സത്താർ പണവും സ്വർണ്ണവും നൽകിയത്. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഹണി ട്രാപ്പ് കേസുകളിൽ സാജിത നേരത്തേയും പ്രതിയാണ്. ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികൾ. ഫാത്തിമയുടെ മുൻ ഭർത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലാണിത്.

ഫാത്തിമയും കാമുകൻ ഉമ്മറും ചേർന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കിൽ കെട്ടി ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിച്ചതായാണ് 2012 ൽ കണ്ടെത്തിയത്. ഹണിട്രാപ്പ് സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉള്ളതായാണ് ഹൊസ്ദുർഗ് പൊലീസ് പറയുന്നത്. കൂടുതൽ പേരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close