KERALANEWSTrending

പറമ്പിലെ ജാതിക്ക, അടയ്ക്ക പെറുക്കൽ, അമേരിക്കയിലെ പെങ്ങൾമാരുമൊക്കെ എവിടെ..? പവനായി ശവമായത് പോലെ മീശപിരിയും കൂളിംഗ് ഗ്ലാസുമില്ലാതെ ജയനാശാൻ; പാവപെട്ട കലാകാരന് പണം തരുമോന്ന് ചോദിച്ച് രോദനവും; വെള്ളക്കെട്ടിൽ ബസോടിച്ച കാവുങ്കണ്ടം ജയനാശാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..

അഞ്ചേക്കർ സ്ഥലം, അമേരിക്കയിലെ പെങ്ങൾമാർ..എന്റെ പറമ്പിലെ അടയ്ക്കയും ജാതിക്കായും പെറുക്കി വിറ്റായാലും ജീവിക്കും. വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസ് ഓടിച്ച്‌ സസ്പെൻഷനിലായപ്പോൾ കാവുങ്കണ്ടം ജയനാശാൻ എന്ന മാസ്സ് ഡ്രൈവറുടെ പ്രതികരണം ഇങ്ങനെയൊക്കെയായിരുന്നു. എന്റെ ജീവിതം ഭദ്രമാണെന്നും നാളെയെ കുറിച്ച് ഒരു പേടിയുമില്ലെന്നുമാണ് അന്ന് ജയനാശാൻ എന്ന് സ്വയം വിളിക്കുന്ന ജയ്ദീപ് സെബാസ്റ്റ്യൻ എന്ന ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ അത്ര മാസ് ഒന്നുമില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ പവനായി ശവമായ അതേ അവസ്ഥ.

മീശപിരിയും കൂളിംഗ് ഗ്ലാസ്സുമൊന്നുമില്ലാതെയാണ് ജയനാശാൻ ഇപ്പോൾ എത്തിയിരിക്കുന്നത്.. അതും സഹായം ചോദിച്ച്. ജോലി പോയപ്പോൾ തബല കൊട്ടിയാഘോഷമാക്കിയ അതേ ആൾ തന്നെയാണ് ഇപ്പോൾ സഹായമഭ്യർത്ഥിച്ച് എത്തിയിരിക്കുന്നത്. തന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുണ്ടെന്നും നാട്ടിൽ കാലുകുത്താൻ പോലും പറ്റാത്ത അവസ്ഥയാണെന്നുമാണ് പുതിയ വിഡിയോയിൽ ജയനാശാൻ പറയുന്നത്. 45 ദിവസമായി നാടുവിട്ട് അന്യസംസ്ഥാനത്താണെന്നും താൻ ഇപ്പോൾ ഒരു കൃഷിഭൂമിയിൽ ഒളിച്ചുകഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നാട്ടിലും വീട്ടിലും പോലീസ് അന്വേഷിച്ച് നടക്കുന്നതിനാൽ മരിക്കാറായ അമ്മയെ ഉൾപ്പെടെ കുടുംബത്തിലെ ആരെയും കാണാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും പറയുന്നു.

മുമ്പ് ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായിരുന്നു ജയനാശാൻ. ഉരുൾ പൊട്ടലിൽ വെള്ളം കുത്തിയൊലിച്ച് വന്നപ്പോൾ വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതുമാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി. എന്നാൽ വെള്ളം വന്നതുമൂലം തന്റെ ജീവിതം ആകെ താറുമാറായെന്നാണ് ഇപ്പോൾ ജയനാശാൻ പറയുന്നത്. എന്റെ ലൈസൻസ് പോയി, നാട്ടിൽ കാലുകുത്താൻ പറ്റാത്ത അവസ്ഥയായി. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് എന്നെ തപ്പുന്നു. അഞ്ചു ലക്ഷത്തിമുപ്പത്തി അയ്യായിരം രൂപ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം കിട്ടുകയുള്ളുവെന്നും ജയനാശാൻ പറയുന്നു.

2008 മുതൽ 12 വർഷം പെനാലിറ്റി അടയ്ക്കുകയോ പെറ്റി കേസ് ഉണ്ടാക്കുകയോ ചെയ്യാതെ അന്തസ്സായിട്ട് ജോലി ചെയ്‌ത എനിക്ക് കിട്ടിയ സമ്മാനം തന്നെയാണിത്. ഈ അവസ്ഥ വന്നതുകൊണ്ട് തന്നെയാണ് ഞാൻ നിയങ്ങൾക്കുമുമ്പിൽ യാചിച്ചതും, പണം അക്കൗണ്ടിൽ ഇട്ടു തന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. എനിക്കിപ്പോൾ ആരുടേയും സഹായമില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിപ്പോയി. ജോലി പോയി. വസ്തുക്കളെല്ലാം തനിക്ക് പിതാവ് തരുമെന്ന് പറഞ്ഞിരുന്നതാണ് എന്നാൽ അദ്ദേഹവും ഇപ്പോൾ കയ്യൊഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

സസ്​പെൻഷൻ നടപടികളെ കളിയാക്കി ഇദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു​. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് സസ്‌പെന്‍ഷന്‍ വലിയ അനുഗ്രഹമായെന്നാണ് ജയദീപ് ഫേസ്​ബുക്ക്​ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയത്. ‘കെ.എസ്​.ആർ.ടി.സിയിലെ എന്നെ സസ്പെൻ്റ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നെ സസ്പെൻഡ്​ ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’-ജയദീപ് ഫേസ്​ബുക്​​ കുറിപ്പിൽ​ എഴുതി.

ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’, ജയദീപ് കുറിച്ചു.

തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്‍റെ ചിന്തയെന്നും ജയദീപ് മറ്റൊരു ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. യാത്രക്കാർ തന്നെ ചീത്ത പറഞ്ഞോ എന്ന്​ ശ്രദ്ധിക്കാനും സ്വന്തം ഇഷ്​ടപ്രകാരം ചെയ്​തതായിരുന്നെങ്കിൽ യാത്രക്കാർ ഇതിന്‍റെ വിഡിയോ ചിത്രീകരിക്കുമായിരുന്നോ എന്നും ജയദീപ്​ ചോദിച്ചിരുന്നു.

പൂ​ഞ്ഞാ​ർ സെൻറ്​ മേ​രീ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ലാണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങിയത്​. ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഇദ്ദേഹം ബസ് ഓടിച്ചത്​. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ്​ നിർദേശം നൽകിയത്​.

ഈ​രാ​റ്റു​പേ​ട്ട​ക്ക്​ പോ​കു​ന്ന ബ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ലെ വ​ലി​യ വെ​ള്ള​ക്കെ​ട്ട്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​കു​തി​യോ​ളം മു​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close