celebrityKERALANEWSTrending

ആഡംബര വിവാഹത്തിന് ഒട്ടും ആഡംബരം കുറക്കാതെ കാവ്യ; എത്തിയത് രത്‌നം പതിപ്പിച്ച വസ്ത്രം അണിഞ്ഞ്

വ്യവസായിയായ രവി പിള്ളയുടെ മകന്റെ വിവാഹത്തിലെ താരം കാവ്യ തന്നെ ആയിരുന്നു. കാവ്യയും ദിലീപും വന്നതോടെയാണ് ആരാധകർ ഈ വീഡിയോ ഏറ്റവും കൂടുതൽ കണ്ടത്. കാവ്യയും ദിലീപും എങ്ങനെയാണ് വന്നത്, ഏതു വസ്ത്രത്തിലാണ് വന്നത് എന്നായിരുന്നു എല്ലാവർക്കും ചർച്ചയുള്ള കാര്യം. ഒരേനിറമുള്ള വസ്ത്രമായിരുന്നോ രണ്ടാളും ധരിച്ചിരുന്നത് എന്നായിരുന്നു ആരാധകർ ചോദിച്ചതും. അതുപോലെതന്നെ ഈ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയ കൈയ്യടക്കിയിരുന്നു. വിവാഹച്ചടങ്ങിൽ കാവ്യയെ കാണാൻ അതിമനോഹരമായിരുന്നു. ഇതിന്റെ കാര്യമെന്തായിരുന്നു എന്നാണ് ആരാധകർ തിരഞ്ഞത്. കാവ്യയെ ഒരുക്കിയത് ഇന്നലെ രവി പിള്ളയുടെ മരുമകളായ അഞ്ജനയെ ഒരുക്കിയ അതേ മേക്കപ്പ് ആർട്ടിസ്റ് ആണ്. കാവ്യയെ സ്ഥിരം ഒരുയ്ക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി തന്നെയാണ് ഇന്നലെ അഞ്ജനയെയും ഒരുക്കിയത്. ഉണ്ണി ഇന്നലെ തന്നെ കാവ്യയുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

കാവ്യാ എവിടെയൊക്കെ പുറത്തു പോയാലും എപ്പോഴൊക്കെ പരിപാടികളിൽ പങ്കെടുത്താലും ഉണ്ണിയാണ് കാവ്യയെ അണിയിച്ചൊരുക്കുന്നത്. ഉണ്ണി ഒരു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ് ആണ്. നിരവധി പേരുടെ കല്യാണത്തിനും ഉണ്ണി നിറസാന്നിധ്യമായിരിക്കും. വ്യവസായിയായ രവി പിള്ളയുടെ മരുമകളായ അഞ്ജനയെയും ഉണ്ണിയാണ് വിവാഹത്തിനായി അണിയിച്ചൊരുക്കിയത്. കാവ്യയുടെ വിവാഹസമയത്തും റിസപ്ഷൻ സമയത്തും ഒരുങ്ങിയത് ഉണ്ണിയുടെ കൈകൊണ്ട് തന്നെ. അതുകൊണ്ടുതന്നെ ഇന്നലെ ഈ ചിത്രങ്ങൾ എല്ലാം വീണ്ടും സോഷ്യൽ മീഡിയ ആഘോഷമാക്കി.

കാവ്യാ ധരിച്ച രണ്ടു ചുരിദാറുകളും ലക്ഷ്യയിൽ നിന്ന് എടുത്തതാണ്. ‘ലക്ഷ്യ’ കാവ്യയുടെ തന്നെ wonderup കളക്ഷൻസ് ആണ്. മാത്കാ സിൽക്ക് സ്യൂട്ട് ആണ് ഇന്നലെ കാവ്യ അണിഞ്ഞത്. വളരെയേറെ വില കൂടിയ ഒന്നാണ് ഈ സിൽക്ക് സ്യൂട്ട്. എന്നാൽ ദിലീപ് ഒരേ ഷർട്ട് തന്നെയാണ് വിവാഹ ചടങ്ങിലുടനീളം ധരിച്ചിരുന്നത്. കാവ്യയുടെ ഈ ചിത്രങ്ങൾ ലക്ഷ്യയും ഉണ്ണിയും പങ്കുവെച്ചതോടെയാണ് ഫാൻസ്‌ പേജുകളിലൂടെ ഇവ വൈറൽ ആവാൻ തുടങ്ങിയത്. എന്തായാലും ആഡംബര വിവാഹത്തിന് ഒട്ടും ആഡംബരം കുറക്കാതെയുള്ള കാവ്യയുടെ വരവ് ആരാധകർ ഏറ്റെടുക്കുക തന്നെ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close