Breaking NewsKERALANEWSTop News

കെഎസ്ആര്‍ടിസി മരിച്ചു! കോടതിയുടെ സ്റ്റേയും മറികടന്ന് ആനവണ്ടികള്‍ ‘സ്വിഫ്റ്റാ ‘കുന്നു; യൂണിയനുകളും ജീവനക്കാരും പോലും അറിയാതെ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി

തൊഴിലാളികളെയും ജീവനക്കാരെയും പോലും അറിയിക്കാതെ കെഎസ്ആർടിസി ബസുകൾ സ്വിഫ്റ്റ് ആക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതൽ ബസുകളിൽ സ്വിഫ്റ്റ് സ്റ്റിക്കർ ഒട്ടിക്കൽ നടന്നു. കെഎസ്ആർടിസി കമ്പനി രൂപീകരണത്തിനെതിരെ യൂണിയൻ വാങ്ങിയ സ്റ്റേ നിലനിൽക്കുന്നതിനിടെയാണ് ബസുകളിൽ സ്വിഫ്റ്റിന്റെ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. കമ്പനി സിഎംഡി നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. എന്നാൽ അതിനു മുമ്പ് തന്നെ കെഎസ്ആർടിസി ഒരു സ്വകാര്യ കമ്പനിയായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കെഎസ്ആർടിസി കോർപ്പറേഷന്റെ ഉപകമ്പനി ആയിട്ടാണ് സ്വിഫ്ട് രൂപീകരിച്ചത്. എന്നാൽ കെഎസ്ആർടിസിയെ അപ്പാടെ വിഴുങ്ങുന്ന രീതിയിലാണ് പുതിയ കമ്പനിയുടെ രീതി. കെ എസ് ആർ ടി സി യുടെ ജീവനക്കാരെയല്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ വെച്ച് കമ്പനി നടത്താനായിരുന്നു പദ്ധതി. എന്നാൽ തൊഴിലാളികളും യൂണിയനുകളും ഇതിനെ ശക്തമായി എതിർക്കുകയും ഹൈക്കോടതിയിൽ നിന്ന് കമ്പനി രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ സമയത്ത് കമ്പനി സിഎംഡി യൂണിയനുകളോട് ഹൈക്കോടതിയിൽ കൊടുത്ത പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് സ്വിഫ്റ്റിനെ കെഎസ്ആർടിസിയിലെ ഒരു ഉപകമ്പനിയായി നിലനിർത്തി തുടങ്ങാം എന്ന നിർദ്ദേശം മുഖ്യമന്ത്രി മുമ്പോട്ട് വെച്ചത്. എന്നാൽ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തത്തൊട്ടാകെ ഓടുന്ന ബസുകളിൽ സ്വിഫ്റ്റിന്റെ സ്റ്റിക്കർ ഒട്ടിക്കുകയാണ്. സ്റ്റേ ഉള്ളതിനാൽ ജീവനക്കാരോ തൊഴിലാളികളോ ആരും തന്നെ ഇക്കാര്യം അറിഞ്ഞിട്ടില്ല. ദീർഘ ദൂര ബസുകൾ, എസി ബസുകൾ, ലോഫ്‌ളോർ ബസുകൾ തുടങ്ങി എല്ലാ ദീർഘ ദൂര ബസുകളിലും സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ്. തൊഴിലാളികൾ പോലുമറിയാതെയാണ് അവർ ഒരു സ്വകാര്യ കമ്പനിയായി മാറിയിരിക്കുന്നത്.

അതേസമയം കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ബിജുപ്രഭാകർ നാളെ ഉച്ചയ്ക്ക് 2 മണിക്ക് വാർത്താ സമ്മേളനം നടത്തും. സിഎംഡിയുടെ ചേമ്പറിൽ വെച്ചാണ് വാർത്താസമ്മേളനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close