Breaking NewsKERALANEWS

കോവിഡ് മരണകണക്ക് സർക്കാർ മറച്ചുവെച്ചെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭാ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണകണക്ക് സർക്കാർ മറച്ചുവെച്ചു എന്നാരോപിച്ചു. കോവിഡ് മരണപട്ടികയിലെ അപാകത ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു പ്രതിപക്ഷം. പ്രതിപക്ഷത്തിനായി പി. സി. വിഷ്ണുനാഥാണ് ആവശ്യപ്പെട്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മരിച്ചവരുടെ നാലിലൊന്നു കണക്കുകൾ പോലും ദൈനം ദിന പട്ടികയിൽ ഇല്ലെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. മരണക്കണക്കിന്റെ കാര്യത്തിൽ സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മികച്ച രീതിയിൽ വാക്സിനേഷൻ യജ്ഞം നടത്തി. ഏഴായിരത്തിലേറെ മരണങ്ങൾ സർക്കാർ മൂടിവെച്ചെന്ന് പി. സി. വിഷ്ണുനാഥ്‌ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close