KERALANEWSTop News

കേരള പോലീസ് ‘പറന്ന്’ ചെലവാക്കിയത് 22 കോടിയിലധികം; പറന്നത് എങ്ങോട്ടെന്ന ചോദ്യത്തിൽ കൈമലർത്തി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഹെലികോപ്ടറിന്‍റെ വാടകയിനത്തിലായി കേരള പോലീസ് ചിലവഴിച്ചത് 22 കോടിയിലധികം. എന്നാൽ ഇക്കാലയളവിൽ എന്തൊക്കെ ആവശ്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കൈമലർത്തി കേരള പോലീസ്. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്.

കോവിഡ് ഒന്നാം തരംഗ സമയത്ത് പോലീസിന്റെ അടിസ്ഥാന ആവശ്യത്തിനെന്ന പേരിലാണ് 2020 ഏപ്രിലിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും, ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിൽ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പോലീസിന് വ്യക്തമായ മറുപടിയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close