KERALANEWSUncategorized

ശരീരത്തിന്റെ പാതി തളർന്നിട്ടും തളരാത്ത നിശ്ചയദാർഢ്യം; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സാന്ദ്രയെ വീട്ടിലെത്തി ആദരിച്ച് പിറവം പൊലീസ്

പിറവം: കേരളാ പോലീസ് സ്റ്റേഷനുകൾക്ക് അഭിമാനമായി പിറവം പോലീസ് സ്റ്റേഷനിലെ പോലീസുകാർ. പ്ലസ്ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ സാന്ദ്ര സജീവിനെ ആദരിച്ചാണ് പിറവം പോലീസ് മാതൃകയായത്. ജന്മനാ അരക്ക് താഴേക്ക് തളർന്നു വീൽചെയറിലായ സാന്ദ്ര തന്റെ കഴിവും കഷ്ടപ്പാടും കൊണ്ട് ഇരുന്നു പഠിച്ചാണ് പ്ലസ്ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയത്.

ഇത് അറിഞ്ഞ പിറവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിറവം പലച്ചുവടുള്ള സാന്ദ്ര സജീവിൻ്റെ വീട്ടിൽ എത്തി ഉപഹാരം സമർപിക്കുകയായിരുന്നു.. പിറവം പോലീസ് എസ് എച്ച് ഒ ശ്രീ ഇന്ദ്രജിത്ത് മൊമന്റോയും വായനക്കുള്ള പുസ്തകങ്ങളും കൈമാറി.സബ് ഇൻസ്പെക്ടർ ഇ.പി വിജയൻ, സ്റ്റേഷൻ റെെറ്റർ ,ജനമൈത്രി ബീറ്റ് ഓഫീസർസ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close