KERALANEWSTrending

പാൽ വാങ്ങാനെന്ന പേരിൽ സ്കൂട്ടറുമായി ഇറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മോട്ടോർവാഹന വകുപ്പിന്റെ പിടിയിൽ; 17കാരനെതിരെ കേസെടുക്കുമെന്ന് പോലീസ്; ലൈസൻസ് ഇനി 25ാം വയസ്സിൽ

കൊച്ചി: സ്കൂട്ടറുമായി റോഡിലിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിയെ കയ്യോടെ പിടിച്ച് മോട്ടോർവാഹന വകുപ്പ്. പാൽ വാങ്ങാനെന്ന പേരിൽ സ്കൂട്ടറുമായി പുറത്തിറങ്ങിയ കുട്ടിയ്ക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണത്. അമ്മാവന്റെ പേരിലുള്ള സ്കൂട്ടറുമായി ഇറങ്ങിയ പതിനേഴ് വയസുകാരനാണ് പരിശോധനയിൽ കുടുങ്ങിയത്.

വാഹനത്തിന്റെ ഉടമയ്ക്ക് 25000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ച കുട്ടിക്കെതിരേ ജൂവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് 25 വയസ്സാകാതെ ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എറണാകുളം കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം 16 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കുസാറ്റിന് സമീപം കുമ്മന്‍ചേരി ജങ്ഷനില്‍ 17 വയസ്സുകാരന്‍ വലയിലായത്. സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൈയോടെ പിടികൂടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close