KERALANEWSTop News

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടി-നടൻ വിഭാഗത്തിൽ കടുത്ത മത്സരം; അന്തിമ പട്ടികയിലുള്ളത് മുപ്പത് ചിത്രങ്ങൾ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. 80 ചിത്രങ്ങൾ മത്സരിച്ചത്തിൽ ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. സുഹാസിനി മണിരത്നമാണ് ജൂറി അദ്ധ്യക്ഷ.

മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി മത്സരിച്ച 80 സിനിമകളും രണ്ട് പ്രാഥമിക ജൂറികൾ ആദ്യം കണ്ടിരുന്നു. 40 സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിന് ശേഷം ഇതിൽ നിന്ന് മികച്ച 30 സിനിമകൾ അന്തിമ ജൂറിയുടെ പരിഗണയ്ക്കായി ശുപാർശ ചെയ്തു. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള പട്ടികയിൽ മുന്നിലുള്ളത്. ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്.

വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.

എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.

എട്ടുതവണ ദേശീയ പുരസ്കാരം നേടിയ കന്നഡ സംവിധായകൻ പി. ശേഷാദ്രിയും സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയസമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരാണ്. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെയും അംഗങ്ങളാണ്. 80 സിനിമകളാണ് അവാർഡിന് അപേക്ഷിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close