Breaking NewsNEWSWORLD

റിയാദിൽ മലയാളി മരിച്ചു

റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കൽ ദർശനം ഒതുക്കുങ്ങൽ സ്വദേശി ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയിൽ 10 വർഷമായി ജീവനക്കാരനാണ് ബാബുരാജ്. പിതാവ്: വേലായുധൻ, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കൾ: സിൻഷാ, സിബിൻ, സംവൃത. മൃതദേഹം നാട്ടിൽകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ വിനോദിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close