KERALANEWSTrending

ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത്

മുഹമ്മ: ഒച്ചുകളെ പിടിക്കുന്നവർക്ക് ഇനി കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. ആഫ്രിക്കൻ ഒച്ചിനെ തുരത്താനുള്ള ഏറ്റവും പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മുഹമ്മ പഞ്ചായത്ത്. ഒച്ച് ശല്യം സഹിക്കാൻ വയ്യാതെ പഞ്ചായത്തിലെ 12ആം വാർഡിൽ നടപ്പിലാക്കി വരുന്ന ഒച്ച് രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ ഒന്ന് മുതൽ 10 വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പിലാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വാർഡിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരുന്നത്. ജൂൺ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം. ഓരോ രണ്ടു മാസം കൂടുമ്പോഴും പദ്ധതി ആവർത്തിക്കും.

വാർഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി നൽകി അത് രാത്രി സമയങ്ങളിൽ ബക്കറ്റിൽ ലായനിയാക്കി അതിൽ ഒച്ചുകളെ പിടിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വർഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാർഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത്‌ അംഗം ലതീഷ് ബി. ചന്ദ്രൻ പറഞ്ഞു.

അതേസമയം ആഫ്രിക്കൻ ഒച്ചുകളെ നേരിടാന്‍ നൂതനാശയവുമായി വൈപ്പിന്‍ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയും രംഗത്തുവന്നിരുന്നു. ഒച്ചൊന്നിന് ഒരു രൂപവീതം നല്‍കി ശേഖരിച്ച് നശിപ്പിക്കുകയാണ് സണ്‍റൈസ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഒച്ചിനെ നേരിടാന്‍ ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് ഒച്ചുനശീകരണത്തിന് ഒത്തുകൂടാന്‍ തീരുമാനിച്ചതെന്ന് പ്രഭാതസവാരിക്കാര്‍ പറയുന്നു. ഒച്ചൊന്നിന് ഒരു രൂപാ വീതം നല്‍കി ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നാടുനീളെ പരസ്യവും പതിച്ചു. മൊബൈല്‍ നമ്പരും നല്‍കി. അതുവരെ അനങ്ങാതിരുന്നവര്‍ പോലും ചാക്കു നിറയെ ഒച്ചുകളെ ശേഖരിച്ചു.

സംഘാടകരെ സമീക്കുന്നവര്‍ക്ക് ഒച്ചുകളെ എണ്ണി കാശു നല്‍കും. 500 മുതല്‍ 700 രൂപയ്ക്ക് വരെ ഒച്ചുകളെ വില്‍പ്പന നടത്തിയവരുണ്ട്. ഒച്ചുമായി വരുന്നവരില്‍ പലരും തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് .വിലക്കെടുക്കുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവര്‍.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close