KERALANEWSTop NewsTrending

ഗാന്ധിജയന്തി ദിനത്തിൽ കൊച്ചി മെട്രോ നിരക്കിൽ ഇളവ് നൽകുന്നു; എല്ലാ യാത്രക്കാർക്കും നാളെ പകുതി നിരക്ക് മാത്രം

കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ നാളെ നിരക്കിൽ ഇളവ്. നാളെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പകുതി നിരക്ക് മാത്രം നൽകിയാൽ മതിയാകും. ട്രിപ് പാസ്, കൊച്ചി വൺ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് ഇളവിന് ആനുപാതികമായ തുകയും നൽകും.

മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്. മാനസിക വൈകല്യം നേരിടുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും നൽകുമെന്ന് മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ട്രെയിനുകളുടെ സർവീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണിത്. ശനിയാഴ്ചകളിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 8.15 മിനിറ്റ് ആയിരിക്കും. ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 4.30 വരെ 10 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാവും. ഞായറാഴ്ചകളിൽ 10 മിനിറ്റ് ഇടവേളയിലാണു സർവീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close