KERALANEWSTop News

ഐഎൻഎസ് വിക്രാന്ത് ഉൾപ്പടെയുള്ള കപ്പലുകൾ ബോംബ് വെച്ച് തകർക്കും; കൊച്ചി കപ്പൽശാലയ്ക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയായിരുന്നു സന്ദേശം. നാവികൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മെയിലിൽ നിന്ന് ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. കപ്പൽശാല അധികൃതരുടെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയിൽ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്.

ഐഎൻഎസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകർക്കുമെന്ന് ഭീഷണിയുണ്ട്. കപ്പൽശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഐ എൻ എസ് വിക്രാന്ത് ഉൾപ്പടെ മുഴുവൻ കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇ-മെയിൽ ലഭിച്ചതിന് പിന്നാലെ ആണ് കപ്പൽശാല അധികൃതർ പൊലീസിനെ സമീപിച്ചത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close