KERALANEWSTop News

കൊക്കയാർ ഉരുൾപൊട്ടൽ; ദുരന്തത്തിൽ പെട്ട അവസാനയാളുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം: കൊക്കയാറിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട അവസാനയാളുടെ മൃതദേഹവും കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെതാണ് മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം. കാഞ്ഞിരപള്ളി ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടിയത്. അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു. കേരളത്തിൽ കാലവർഷം തുടരുകയാണെങ്കിലും ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.

വെള്ളിയാഴ്ചയുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ മാത്രം തകർത്തത് 774 വീടുകൾ എന്നാണ് പ്രാഥമിക കണക്ക്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം കൃത്യമായി കണക്കാക്കാൻ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close