INDIANEWS

രാജസ്ഥാൻ റോയൽസിന് എതിരെ വൻ വിജയം; പ്ലേഓഫ് ഉറപ്പിച്ച് കൊൽക്കത്ത; പ്ലേ ഓഫിൽ കയറി കൂടാൻ മുംബൈക്ക് വേണ്ടത് 175 റൺസിന്റെ വിജയം

ഷാർജ: രാജസ്ഥാൻ റോയൽസിന് എതിരെ വൻ വിജയം നേടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഇതോടുകൂടി കൊല്‍ക്കത്തയുടെ പ്ലേഓഫ് കടക്കുന്നതിന്റെ സാധ്യത വർധിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 85 റണ്‍സിന് ഓള്‍ഔട്ടായി.

86 റണ്‍സിന്റെ ജയം നേടിയതോടെ നെറ്റ്‌റണ്‍റേറ്റ് കൂടുതല്‍ മെച്ചപ്പെടുത്താനും കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. 14 കളിയില്‍ നിന്ന് ഏഴ് ജയവും ഏഴ് തോല്‍വിയുമായി 14 പോയിന്റോടെയാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ മുംബൈ ജയിച്ചാല്‍ അവര്‍ക്കും 14 പോയിന്റ് ആവും. എന്നാല്‍ മുംബൈയേക്കാള്‍ നെറ്റ്‌റണ്‍റേറ്റില്‍ വളരെ മുന്‍പിലാണ് കൊല്‍ക്കത്ത. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച് കഴിഞ്ഞു.

കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിലേക്ക് പൊരുതാന്‍ പോലും രാജസ്ഥാന്‍ തയ്യാറായില്ല. 36 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി പിടിച്ചു നിന്ന രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. രാജസ്ഥാന്‍ നിരയില്‍ പിന്നെ രണ്ടക്കം കണ്ടത് ശിവം ദുബെ മാത്രം ആയിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ശിവം മവി നാല് വിക്കറ്റും ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് കരുതലോടെയുള്ള തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ശിവം മവിയാണ് കളിയിലെ താരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close