KERALANEWS

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പിന്നെ വാട്സാപ്പ് വഴി ചാറ്റിങ്ങ്; പനിയാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാർ (26) ആണ് അറസ്റ്റിലായത്.പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽനിന്ന്​ ലഭിച്ച ഫോണിൽ ഫെയ്സ് ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്തിരുന്നു. വാട്സാപ്പിലൂടെ ഇരുവരും പ്രണയത്തിലായി.

കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഓയൂരിൽ നിന്നും ബസ് കയറി വേളമാനൂരെത്തി. പെൺകുട്ടിയെ കാത്ത് ശ്യാംകുമാർ അവിടെ നിന്നിരുന്നു.

അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൂയപ്പള്ളി പൊലീസ് ഇയാളെ റിമാൻഡ്​ ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close