KERALANEWS

കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; മുറിവിൽ മരുന്ന് വെക്കാനെത്തിയ യുവാക്കൾ ആക്രമിച്ചത് ജീവക്കാരെയും പോലീസിനെയും

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം. മുറിവിൽ മരുന്ന് വെക്കാനെത്തിയ യുവാക്കൾ ആശുപത്രി ജീവനക്കാരെയും പോലീസുകാരെയും ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിൽ വച്ച് യുവാക്കൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. മുറിവിൽ മരുന്ന് വെക്കാൻ ആശുപത്രിയിൽ എത്തിയ ഇവർ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പന്മന സ്വദേശി അബൂ സുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കൾ ആശുപത്രി ജീവനക്കാരെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഡോക്ടർക്കുൾപ്പെടെ പരുക്കേറ്റു. തുടർന്ന് പൊലീസ് എത്തിയെങ്കിലും പൊലീസുമായും ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് പരുക്കേറ്റ ഡോ. തോമസ് ജോണിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close