KERALANEWSTop News

കളിത്തോക്ക് ചൂണ്ടി കാർ യാത്രക്കാർക്ക് നേരെ ആക്രമണം; കൊല്ലത്ത് ഒരാൾ പോലീസ് പിടിയിൽ

കൊല്ലം: കൊല്ലത്ത് കളിത്തോക്ക് ചൂണ്ടി കാർ യാത്രക്കാർക്ക് നേരെ ആക്രമണം. തേവരക്കര പാലയ്ക്കലിലാണ് യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്. സംഭവത്തിൽ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കല പാലയ്ക്കൽ ആശാരിയത്ത് അഖിൽ ആണ് അറസ്റ്റിലായത്.

കാമ്പശ്ശേരിമുക്ക് ഷാഫിർ, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അഞ്ചരയോടെ കൊല്ലം പാലയ്ക്കൽ കുളത്തിനു സമീപം റോഡിൽ വച്ചായിരുന്നു സംഭവം. ആലപ്പുഴ വള്ളികുന്നം കാമ്പശ്ശേരിമുക്ക് സ്വദേശികളായ ഷാഫിർ, ഭാര്യ നസീമ, ഷാഫിറിന്റെ മാതാവ് റഹിയാനത്ത്, സഹോദരി റജിലത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

സമീപത്തെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെ കുടുംബത്തെ ബൈക്കിലെത്തിയ രണ്ടംഗസംഘം കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് യാത്രക്കാർ ചോദ്യംചെയ്യുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. വിവരം ഷാഫിർ പൊലീസിനെ അറിയിച്ചു. ഈ സമയം മടങ്ങിപ്പോയ സംഘം കൂടുതൽ പേരുമായി എത്തി ഷാഫിറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ തേവലക്കര പാലയ്ക്കൽ ആശാരിയയ്യത്ത് അഖിലാണ് അറസ്റ്റിലായത്. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close