KERALANEWS

പീഡനക്കേസിൽ അകത്തുപോയ രാജു ഇഷ്ടപ്പെട്ടിരുന്നത് ജയിൽ ജീവിതം; തന്നെ ജാമ്യത്തിലിറക്കിയതിന്റെ പേരിൽ വയോധികരായ മാതാപിതാക്കൾക്ക് നേരെ ക്രൂര മർദ്ദനവും; നാലു തവണ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണം

കൊല്ലം: പീഡനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന യുവാവിനെ ജാമ്യത്തിലിറക്കിയതിന് മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ (80), പ്രഭാവതി (77) എന്നിവരെയാണ് മകൻ ക്രൂരമായി മർദ്ദിച്ചത്. 33 കാരനായ ഏകമകൻ രാജുവാണ് ക്രൂരകൃത്യം നടത്തിയത്.

ജയിലിൽ നിന്ന്‌ ജാമ്യത്തിലിറക്കിയതിന്റെ പേരിലാണ് വയോധികരായ മാതാപിതാക്കളെ രാജു ക്രൂരമായി മർദ്ദിച്ചത്. മകന്റെ പീഡനം കാരണം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയം തേടിയ ഇവരെ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഇരവിപുരം പോലീസിൽ നാലുപ്രാവശ്യം ഇവർ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം ഇവരെ മർദിച്ചിരുന്നു.

രാജു പീഡനക്കേസിൽ ജയിലിലായിരുന്നു. മകനെ ഇവർ ജാമ്യത്തിലിറക്കിയതിന്റെ പേരിലായിരുന്നു പിന്നെയുള്ള മർദനം. ജയിൽ ജീവിതം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഇത്. രണ്ടുദിവസം മുൻപ് ഇയാൾ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചു. രാത്രി സഹോദരീപുത്രിയുടെ വീട്ടിലേക്ക് ഇവർ അഭയംതേടി. കരുനാഗപ്പള്ളിയിലെ ശാന്തിതീരത്താണ് ഇരുവരും ഇപ്പോഴുള്ളത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close