
കൊല്ലം: അബദ്ധത്തിൽ പോലീസ് തോക്കിൽ നിന്ന് വെടിയേറ്റ് പ്രതിക്ക് പരിക്ക്. പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്. പിടികൂടാനെത്തിയ പൊലീസിന് നേരെ പ്രതി ആക്രമം അഴിച്ചുവിടുകയും തോക്ക് കൈക്കലാക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാർക്കും പരിക്കേറ്റു.
കൊല്ലം പത്തനാപുരത്താണ് സംഭവം. പിടിവലിക്കിടെ പോലീസുകാരുടെ തോക്കിൽ നിന്ന് വെടി ഉതിർക്കുകയും മുകേഷിന് പരിക്കേൽക്കുകയുമായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.
സംസ്ഥാനമൊട്ടാകെ നിരവധി കേസുകളിലെ പ്രതിയായ മുകേഷിനെ മുകേഷിന്റെ ഭാര്യ വീടായ പുന്നലയിൽ നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാർക്കും പരുക്കേറ്റത്. പ്രതിയായ മുകേഷ് പൊലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ കത്തി വച്ചതോടെ എസ്ഐ തോക്കെടുത്തു. റിവോൾവർ കൈക്കലാക്കാൻ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തിയത്.
മുഖത്ത് വെടിയേറ്റ മുകേഷിനെ പുനലൂർ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. 25 ലേറെ കേസുകളിൽ പ്രതിയാണ് മുകേഷ് എന്ന് പോലീസ് വ്യക്തമാക്കി