KERALANEWSUncategorized

സ്‌കൂട്ടറിൽ അണലി കയറിയതറിയാതെ 30 കിലോമീറ്റർ യാത്ര; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: കൊല്ലത്ത് യുവാവ് അണയിലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടറിൽ അണലി കയറിയിരിക്കുന്നത് അറിയാതെ 30 കിലോമീറ്ററോളം വാഹനം ഓടിച്ച യുവാവാണ് കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. പുത്തൂർ കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത് (36) ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലർച്ചെ 4.45ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു.

കാഞ്ഞിരകോട്ട് എത്തിയപ്പോൾ കൈയിൽ എന്തോ ഇഴയുന്നതായി തോന്നി. ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയിൽ എന്തോ ഇഴയുന്നതായി തോന്നിയത്. ഉടൻ വണ്ടി നിർത്തി മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ ഹെഡ് ലൈറ്റിന്റെ പിൻഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും പാമ്പ് കൂടുതൽ ഉള്ളിലേക്ക് കയറുകയായിരുന്നു.

പുലർച്ചെയായതിനാൽ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്ര തുടരാൻ തീരുമാനിച്ചു. അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകൾ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങൾ അടച്ചശേഷം ശ്രദ്ധിച്ച് സ്‌കൂട്ടറോടിച്ച് വീട്ടിലെത്തിയെന്ന് സുജിത് പറയുന്നു.

വീട്ടിലെത്തിയശേഷം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഭാഗത്തേക്ക് ഇതു മാറും. തുടർന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close