Breaking NewsKERALANEWSTop NewsUncategorized

കൊണ്ടോട്ടി പീഡനശ്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ; പോലീസ് ചോദ്യം ചെയ്യുന്നത് പ്രായപൂർത്തി പോലും തികയാത്ത യുവാവിനെ

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത യുവാവിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സിനിമയിൽ മാത്രം കണ്ടുപരിചയമുള്ള സംഭവം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് കൊണ്ടോട്ടി നിവാസികൾ. ഇന്നലെയാണ് നാടിനെ നടുക്കി കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടുകാരിയയെ അജ്ഞാതൻ അതിക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പഠിക്കാനായി പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് പെൺകുട്ടി അക്രമിക്കപ്പെടുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മലപ്പുറം കൊണ്ടോട്ടി കോട്ടുകരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പിന്തുടർന്ന് വന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. വായപൊത്തിപ്പിടിച്ച് ഇയാൾ പെൺകുട്ടിയെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു. ഇതിനിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. എന്നാൽ യുവാവ് പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ചു.ഈ സമയത്ത് പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ആക്രമണത്തിൽ നിന്നും ഒരു തരത്തിൽ രക്ഷപെട്ട പെൺകുട്ടി അടുത്തുള്ള വീട്ടിലേക്ക് ജീവനും കൊണ്ട് ഓടിക്കയറുകയായിരുന്നു. ദേഹമാസകലം മുറിവുകളുമായാണ് പെൺകുട്ടി ഓടിവന്നതെന്ന് അടുത്തുള്ള വീട്ടുകാർ പറയുന്നു.

ആക്രമിച്ച ആളെ ഇനി കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നാണ് പെൺകുട്ടി പറയുന്നത്. താടിയും മീശയുമില്ലാത്ത വെളുത്ത ഒരാളാണ് അക്രമിച്ചതെന്നാണ് യുവതി പറയുന്നത്. പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ പെൺകുട്ടി ആശുപത്രി വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close