KERALANEWSTop News

ദുരന്തഭൂമിയായി കൂട്ടിക്കൽ; ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തഭൂമിയായി മാറിയ കൂട്ടിക്കലിൽ കുട്ടികളുൾപ്പെടെയാണ് മരണപ്പെട്ടത്. കാവാലിയിൽ ഒരു കുടുംബത്തിലെ ആറുപേരുടെയും പ്ലാപ്പള്ളിയിൽ 4 പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒറ്റ രാത്രി കൊണ്ട് ഒരു കുടുംബം അപ്പാടെ മണ്ണിനടിയിൽ പെട്ടു. സംസ്ഥാനത്ത് ഒട്ടാകെ പെയ്‌ത പേമാരി ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടാക്കിയത് കോട്ടയം കൂട്ടിക്കലിലും അതിനോട് ചേർന്നുള്ള ഇടുക്കി കൊക്കയാറിലുമാണ്. കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി ഇപ്പോഴും തുടരുകയാണ്.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ മുതൽ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച ശേഷം ഇന്ന് രാവിലെ കൂട്ടിക്കലിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടത്തിയിരുന്നു. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹം കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​രെയാണ്​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായത്​. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രെയാണ്​ കാണാതായ​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ആദ്യം ക​​​​​ണ്ടെ​​​​​ത്തിയിരുന്നു. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പൂ​ണ്ട്​ കി​ട​ക്കു​കയായിരുന്നു. ആ​​​റ്റു​​​ചാ​​​ലി​​​ൽ ജോ​​​മി​​​യു​​​ടെ ഭാ​​​ര്യ സോ​​​ണി, മ​​​ക​​​ൻ, തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മോ​​​ഹ​​​ന​ന്റെ ഭാ​​​ര്യ സ​​​ര​​​സ​​​മ്മ(60), മു​​​ണ്ട​​​ക​​​ശ്ശേ​​​രി​​​യി​​​ൽ വേ​​​ണു​​​വിന്റെ ഭാ​​​ര്യ റോ​​​ഷ്നി എ​​​ന്നി​​​വ​​​രെ​യാ​ണ്​ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കാണാതായത്.

കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തിരച്ചിൽ നടത്തിയത്. 40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയത്. കൂട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കാണാതായവരുടെ മൃതദേഹം കണ്ടെത്തിയതിനാൽ ഇവിടുത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close