KERALANEWS

കനത്ത മഴയിൽ തൂക്കുപാലം തകർന്ന് ആറിൽ വീണു

മല്ലപ്പള്ളി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ തൂക്കുപാലം തകർന്ന് ആറിൽ വീണു. മല്ലപ്പള്ളിയിൽ മണിമലയാറിന് കുറുകെയുള്ള കുളത്തൂർ തൂക്കുപാലമാണ് തകർന്ന് വീണത്. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ആറുമണിയോടെ തൂക്കുപാലത്തെ താങ്ങി നിർത്തുന്ന കൽക്കെട്ട് ഉൾപ്പെടെ പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. സ്ഥലത്ത് മല്ലപ്പള്ളി തഹസിൽദാർ എത്തി സ്ഥിഗതികൾ വിലയിരുത്തി.

മണിക്കൂറുകളായി തുടരുന്ന മഴയില്‍ മണിമലയിലെ ഒറ്റപ്പെട്ട നിലയിലാണ്. സ്ഥിതി രൂക്ഷമാണ്. ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടു. വെള്ളാവൂര്‍, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി, എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. അതിശക്തമായ മഴയെ തുടർന്ന് പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close