Breaking NewsKERALANEWSTop News

കോട്ടയത്ത് വീണ്ടും യുഡിഎഫ് ഭരണം പിടിച്ചു; ഒറ്റ വോട്ടിന് ജയിച്ച ബിൻസി സെബാസ്റ്റ്യൻ വീണ്ടും നഗരസഭാ അധ്യക്ഷ

കോട്ടയം നഗരസഭയിൽ വീണ്ടും ഭരണം പിടിച്ച് യുഡിഎഫ്. എൽഡിഎഫിന്റെ ഒരംഗം അനാരോഗ്യത്തെ തുടർന്ന് വിട്ടുനിന്നു. ഇതിനെ തുടർന്നാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൻസി സെബാസ്റ്റ്യൻ വിജയിച്ചത്.

രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. 52 അംഗ നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനായിരുന്നു. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആയിരുന്നു. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. ഒരംഗം വിട്ടുനിന്നതോടെയായാണ് യു ഡി എഫ് ഭരണം പിടിച്ചത്. ഇതല്ലായിരുനെങ്കിൽ നറുക്കെടുപ്പ് മാത്രമായിരുന്നു തിരഞ്ഞെടുപ്പിന്റെ ഏക വഴി.

ലൈഫ് പദ്ധതി നടത്തിപ്പിലെ പാളിച്ച, ഉദ്യോഗസ്ഥ ഭരണം, കെടുകാര്യസ്ഥത, തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെ യുഡിഎഫിൻ്റെ ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്തായി. 52 അംഗങ്ങളുള്ള നഗരസഭയിൽ ഇടതു,വലതു മുന്നണികൾക്ക് 22 വീതമാണ് അംഗങ്ങൾ. അവിശ്വാസത്തിലെന്നപോലെ തിരഞ്ഞെടുപ്പിലും ബിജെപി പിന്തുണച്ചാൽ ഇടത് മുന്നണിക്ക് കാര്യങ്ങൾ എളുപ്പമാകും. എന്നാൽ ഭരണം പിടിക്കാൻ കുറുക്ക് വഴികൾ തേടില്ലെന്ന് സിപിഎം വ്യക്തമാക്കുന്നു.

നേരത്തെ നറുക്കെടുപ്പിലൂടെ അധികാരം പിടിച്ച യുഡിഎഫ് ഇത്തവണ ഭാഗ്യത്തിൻ്റെ പിന്തുണയില്ലാതെ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് മത്സരിച്ചത്.ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു.

പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിച്ചു. കഴിഞ്ഞ തവണയും ഇവർ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. സെപറ്റംബർ 24 ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close