KERALANEWSTop News

കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ ആകെ മരിച്ചവരുടെ എണ്ണം എട്ടായി; ഇന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം എട്ടായി. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ എല്ലാം തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കണ്ടത്തിയിരുന്നു. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹം കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​രെയാണ്​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായത്​. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രെയാണ്​ കാണാതായ​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പൂ​ണ്ട്​ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ആ​​​റ്റു​​​ചാ​​​ലി​​​ൽ ജോ​​​മി​​​യു​​​ടെ ഭാ​​​ര്യ സോ​​​ണി, മ​​​ക​​​ൻ, തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മോ​​​ഹ​​​ന​ന്റെ ഭാ​​​ര്യ സ​​​ര​​​സ​​​മ്മ(60), മു​​​ണ്ട​​​ക​​​ശ്ശേ​​​രി​​​യി​​​ൽ വേ​​​ണു​​​വിന്റെ ഭാ​​​ര്യ റോ​​​ഷ്നി എ​​​ന്നി​​​വ​​​രെ​യാ​ണ്​ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കാ​​​ണാ​​​താ​​​യ​ത്.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ മുതൽ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കൂട്ടിക്കലിലും കൊക്കയാറിലുമായി ആകെ 15 പേരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത് കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. കൊ​ക്ക​യാ​റി​ൽ ആ​ൻ​സി(45), ചി​റ​യി​ൽ ഷാ​ജി(50), പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍െൻറ മ​ക​ൻ സ​ച്ചു(​മൂ​ന്ന്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ൽ ന​സീ​റി‍െൻറ മ​ക്ക​ളാ​യ അ​പ്പു, മാ​ളു, ഫൈ​സ​ലി‍െൻറ സ​ഹോ​ദ​രി ഫൗ​സി​യ മ​ക്ക​ളാ​യ അ​ഹ്​​യാ​ൻ, അ​ഫ്​​സാ​ന എ​ന്നി​വ​രേ​യാ​ണ്​​ കാ​ണാ​താ​യ​ത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചിരുന്നു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ എത്തി തിരച്ചിൽ ആരംഭിച്ചു. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തി. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close