KERALANEWS

ജോലി വാഗ്ദാനം നൽകി എത്തിച്ച് ഒരു മാസത്തോളമായി പീഡനം; വിവരം പുറത്തറിഞ്ഞത് പെൺകുട്ടി ലോഡ്ജിൽ നിന്നിറങ്ങിയോടിയതോടെ; കോഴിക്കോട് നഗരത്തിൽ നടന്ന പീഡനത്തിൽ ലോഡ്ജ് ഉടമയും അറസ്റ്റിൽ

കോഴിക്കോട്: ജോലി വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുൾ സത്താർ(60) ആണ് അറസ്റ്റിലായത്. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

ലോഡ്ജ് ഉടമയും തന്നെ പീഡിപ്പിച്ചതായി അസം സ്വദേശിയായ പെൺകുട്ടി മൊഴി നൽകിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് അസമിൽ നിന്നെത്തിച്ച പെൺകുട്ടി കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ വെച്ച് പീഡനത്തിരയാവുകയായിരുന്നു.

നേരത്തെ കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. അസമിൽ നിന്നെത്തിയാളുൾപ്പെടെയാണ് പിടിയിലായത്. ഒരു മാസത്തോളം പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close