KERALANEWSTrending

ഒരു കുഴപ്പവും ഇല്ലാതിരുന്ന വീട്ടമ്മ അസ്വസ്ഥത പ്രകടിപ്പിച്ചത് ഇൻജക്ഷൻ നൽകിയതോടെ; മരുന്നു മാറി കുത്തിവെച്ചന്ന് ബന്ധുക്കളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ വയോധികയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയോ..?

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ മരണം മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. അഴിഞ്ഞിലം ഫാറൂഖ് കോളജ് മുകളേൽ സരോജിനി (59)യാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ശനിയാഴ്ചയാണ് സരോജിനി അത്യാഹിത വിഭാ​ഗത്തിൽ ചികിത്സ തേടിയത്. ‌

എന്നാൽ ചില മരുന്നുകൾക്ക് അലർജിയുണ്ടെന്ന് കണ്ടതിനാലാണ് കിടത്തി ചികിത്സയക്ക് വേണ്ടി മാറ്റിയത് എന്നാൽ ചില മരുന്നുകൾക്ക് അലർജിയുള്ളതിനാൽ ആദ്യം കുറിച്ച ഇൻജക്ഷൻ കൊടുത്തിരുന്നില്ലന്നും പിന്നീട് വാർഡിലേക്ക് മാറ്റുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചിരുന്നു.

പിന്നാലെ വൈകിട്ടു വാർഡിൽ നിന്ന് ഇൻജക്ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നാണ് പരാതി. ഉടനെ ഡോക്ടർമാരെത്തി സരോജിനിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സരോജിനിയുടെ മരണം സംബന്ധിച്ചു മകൾ എം.എസ്.ബിന്ദു മെഡിക്കൽ കോളജ് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി.

സരോജിനിക്കു നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻജക്ഷനും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ കൊടുക്കുന്നതെന്നും മരുന്നുകളൊന്നും മാറിക്കൊടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close