KERALANEWSTop News

കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചു; മുൻ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല; വൈസ് പ്രസിഡന്റ് പദവിയിൽ വനിതകളില്ല

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. എം.പി വിന്‍സന്റിനും യു.രാജീവനും ഇളവ് നല്‍കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള മുൻ ഡിസിസി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കൾ. ശിവദാസൻ നായർ വി.പി സജീന്ദ്രൻ എന്നിവർ ജനറൽ സെക്രട്ടറിമാർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്നയും, ദീപ്തി മേരി വർഗ്ഗീസും ജനറല്‍ സെക്രട്ടറിമാരാകും.

വിൻസന്റിനും രാജീവനും ഒന്നര വർഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. പക്ഷേ അക്കാര്യത്തിൽ വലിയ എതിർപ്പാണ് ഗ്രൂപ്പുകളിൽ നിന്നുണ്ടായത്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുകയും ആ തീരുമാനം പിൻവലിക്കുകയുമായിരുന്നു.

മൂ​ന്ന്​ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രും 15 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും മ​തി​യെ​ന്നാ​യി​രു​ന്നു ആ​ദ്യ​ധാ​ര​ണ. എ​ന്നാ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ എ​ണ്ണം ഒ​ന്ന് കൂ​ട്ടി എ​ക്സി​ക്യൂ​ട്ടി​വി​ലോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണ​ത്തി​ലോ ഒ​രാ​ളെ കു​റ​യ്​​ക്കു​ന്ന​ത്​ ആ​ലോ​ച​ന​യി​ലു​ണ്ട്. ഇ​തി​ൽ കൂ​ടി തീ​രു​മാ​ന​മാ​യ ശേ​ഷ​മാ​യി​രി​ക്കും പ​ട്ടി​ക ഹൈ​ക​മാ​ൻ​ഡി​ന്​ ഫാ​ക്​​സ്​ വ​ഴി കൈ​മാ​റു​ക. ഹൈ​ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ലേ സം​സ്​​ഥാ​ന നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കൂ.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​തേ​പ​ടി പാ​ലി​ച്ചാ​ൽ പ​ല പ്ര​മു​ഖ​രും പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​കും. അ​ങ്ങ​നെ വ​ന്നാ​ൽ സം​ഭ​വി​ക്കാ​വു​ന്ന ത​ർ​ക്കം മു​ന്നി​ൽ​ക​ണ്ട്​ ചി​ല ഭേ​ദ​ഗ​തി​ക​ൾ ഹൈ​ക​മാ​ൻ​ഡ്​ നിർദ്ദേശിച്ചുവെങ്കിലും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സം​സ്​​ഥാ​ന നേ​തൃ​ത്വം ത​യാ​റ​ല്ല. തു​ട​ർ​ന്ന്, മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചാ​ൽ ത​ർ​ക്ക​ങ്ങ​ൾ ഉണ്ടാകില്ലെന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര​നേ​തൃ​ത്വം കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പ​ട്ടി​ക കൈ​മാ​റു​ന്ന​ത്​ ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. മ​ട​ങ്ങി​വ​ന്ന​തി​ന്​​ പി​ന്നാ​ലെ മു​ൻ​നി​ര​നേ​താ​ക്ക​ളു​മാ​യി വീ​ണ്ടും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യാ​ണ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വേ​ണ്ടെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ബു​ധ​നാ​ഴ്​​ച കെ.​പി.​സി.​സി ആ​സ്​​ഥാ​ന​ത്തെ​ത്തി സു​ധാ​ക​ര​നു​മാ​യി ദീ​ർ​ഘ​മാ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close