INDIANEWSTrending

കൈപൊട്ടിപോയ കൃഷ്ണവിഗ്രഹത്തെ ചികിത്സിക്കാൻ പൂജാരി ആശുപത്രിയിലേക്ക്; കൃഷ്ണനെന്ന് രജിസ്റ്ററിൽ പേര് ചേർത്ത് ചികിത്സ നൽകി ഡോക്ടർമാരും; കൈപൊട്ടിയ വിഗ്രഹത്തിന് ബാൻഡേജിട്ട് ചികിത്സ നൽകിയ കഥ ഇങ്ങനെ..

കൃഷ്ണ വിഗ്രഹത്തിന്റെ കൈ പൊട്ടിയതിനെ തുടർന്ന് ചികിത്സ നൽകാനായി പൂജാരി നേരെ പോയത് ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ രജിസ്റ്ററിൽ വിഗ്രഹത്തിന്റെ പേര് ചേർത്ത് ഡോക്ടർമാരും. ഉത്തർപ്രദേശിലെ ആഗ്രയിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആദ്യം ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെങ്കിലും പൂജാരിയുടെ വികാരം മനസ്സിലാക്കി വിഗ്രഹത്തെ ചികിത്സിക്കുകയായിരുന്നു.

ആഗ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. അർജുൻ നഗറിലെ ഖേരി മോഡിലുള്ള പത്വാരി ക്ഷേത്രത്തിലെ പൂജാരിയായ ലേഖ് സിങ് ആണ് കൃഷ്ണവിഗ്രഹവുമായി ആശുപത്രിയിലെത്തിയത്. രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയ പൂജാരി കൈ പൊട്ടിയ വിഗ്രഹത്തിന് ചികിത്സ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഡോക്ടർ വിഗ്രഹത്തിന്റെ കയ്യിൽ ബാൻഡേജ് ഇട്ടു.

കഴിഞ്ഞ ദിവസം രാവിലെ വിഗ്രഹത്തിനെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈ പൊട്ടിയത്. കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് പൊട്ടിയതെന്ന് പൂജാരി ലേഖ് സിങ് പറഞ്ഞു. വിഗ്രഹവുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നുവെന്നും സംഭവത്തെ തുടര്‍ന്ന് താന്‍ നിരാശനായെന്നും ലേഖ് സിങ് പറഞ്ഞു. സങ്കടം സഹിക്ക വയ്യാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. ആദ്യം തന്റെ അപേക്ഷ ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്നും ഒടുവില്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തെ ചികിത്സക്കണമെന്നാവശ്യപ്പെട്ടാണ് പൂജാരി എത്തിയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. പൂജാരിയുടെ വികാരം മനസിലാക്കിയെന്നും രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തി ചികിത്സ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close