KERALANEWSTrending

ആനവണ്ടിയിൽ ഇനി ബൈക്കും സ്കൂട്ടറും കൊണ്ടുപോകാം; ഇരുചക്രവാഹനങ്ങൾ കെഎസ്ആർടിസി ബസിൽ കൊണ്ടുപോകാൻ സൗകര്യമൊരുക്കുന്നു; നവംബർ ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ

തിരുവനന്തപുരം: ആനവണ്ടിയിൽ ഇനിമുതൽ യാത്രക്കാരുടെ ഒപ്പം ഇരുചക്ര വാഹനങ്ങളും കൊണ്ടുപോകാൻ സാധിക്കും. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതിനായി നിശ്ചിത തുകയും ഈടാക്കും. നവംബർ ഒന്നു മുതൽ പദ്ധതി നടപ്പിലാക്കും.

ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.

നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസിൽനിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തിൽ തുടർന്ന്​ യാത്ര ചെയ്യാം. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക്​ പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിൽ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close