KERALANEWSTop News

കെഎസ്ആർടിസിക്ക് പെൻഷൻ നൽകി ദുരിതത്തിലായി സഹകരണ ബാങ്കുകൾ; കുടിശ്ശികയായി ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 200 കോടി; സർക്കാർ യഥാസമയം പണം നൽകാത്തതോടെ പെൻഷൻ വിതരണവും അനിശ്ചിതത്വത്തിൽ

പാലക്കാട്: കെഎസ്ആർടിസിക്ക് പെൻഷൻ നൽകി സഹകരണ ബാങ്കുകൾ ദുരിതത്തിൽ. പെൻഷൻ നൽകിയ വകയിൽ ബാങ്കുകൾക്ക് 200 കോടി രൂപയാണ് ലഭിക്കാനുള്ളത്. വൻ തുക കുടിശ്ശിക ആയതോടെ പെൻഷൻ വിതരണവും ബാങ്കുകൾ നിർത്തി.

നാല്പത്തിനായിരത്തിലധികം പെൻഷൻകാരുള്ള കെഎസ്ആർടിസിക്ക് പെൻഷൻ സഹകരണ ബാങ്കുകളാണ് പെൻഷൻ നൽകികൊണ്ടിരുന്നത്. ഇതിനായി ധനവകുപ്പ് പണം നൽകിയിരുന്നു. എന്നാലിപ്പോൾ ധനവകുപ്പ് പണം നൽകുന്നില്ല. ഇതാണ് ബാങ്കുകൾക്ക് വൻ തുക കുടിശ്ശിക ആയത്. ഇതോടെ ബാങ്കുകൾ പെൻഷൻ വിതരണവും നിർത്തി.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ആകെയുള്ളത് 40,700 പെ​ൻ​ഷ​ൻ​കാ​രാണ്. ഇ​വ​ർ​ക്ക്​ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​യി പ്ര​തി​മാ​സം 63 കോ​ടി രൂപയാണ് വേണ്ടത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്ട്യം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ ഇ​തി​നു​ള്ള ഫ​ണ്ട്​ ക​​ണ്ടെ​ത്തു​ന്ന​ത്. ഓരോ ബാ​ങ്കും അ​വ​ർ​ക്കാ​വു​ന്ന വി​ഹി​തം പെ​ൻ​ഷ​ൻ ഫ​ണ്ടിലേക്ക്​ കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കാ​ണ്​ ക​ൺ​സോ​ർ​ട്ട്യ​ത്തിന്റെ ഏ​കോ​പ​ന​ച്ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ​ണ​ത്തി​ന്​ പ​ത്ത്​ ശ​ത​മാ​ന​മാ​ണ്​ നേ​രത്തെ ബാ​ങ്കു​ക​ൾ​ക്ക്​ പ​ലി​ശ​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ കു​റ​ക്ക​ണ​മെ​ന്ന്​ ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ​ലി​ശ 8.8 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം കെ.​എ​സ്.​ആ​ർ.​ടി.​സി​യും ബാ​ങ്ക്​ ക​ൺ​സോ​ർ​ട്ട്യ​വും ഒ​പ്പു​വെ​ച്ച എം.​ഒ.​യു പ്ര​കാ​രം 2021 ജൂ​ലൈ മു​ത​ൽ 2022 ജൂ​ൺ വ​രെ​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം ​പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്.പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള പ​ണം കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വാ​യ്​​പ​യാ​യാ​ണ് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ക​രാ​ർ പ്ര​കാ​രം തി​രി​ച്ചു​ന​ൽ​കേ​ണ്ട പ​ണം സ​ർ​ക്കാ​ർ യ​ഥാ​സ​മ​യം ന​ൽ​കാ​ത്ത​താ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. ധ​ന​വ​കു​പ്പ്​ ഫ​ണ്ട്​ ന​ൽ​കാ​ത്ത​താ​ണ്​ പ്ര​ശ്​​നമെന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ പ​റ​യു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close