KERALANEWSTrending

സഞ്ജിത്തിന്റെ കൊലപാതക കേസിൽ പോലീസ് നടത്തിയത് കുറ്റവാളികളെ പിടിക്കാതിരിക്കാനുള്ള ശ്രമമാണ്; കേരള പോലീസിനെതിരെ വിമർശനവുമായി കുമ്മനം രാജശേഖരൻ

വയനാട്: കേരള പോലിസിസിനെതിരെ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ പോലീസ് നടത്തിയത് കുറ്റവാളികളെ പിടിക്കാതിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ബി.ജെ.പി സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ പുറമേ നിന്നുള്ള ഇടപെടലുകൾ വ്യക്തമാണ്. തീവ്രവാദ സംഘടനകൾക്ക് കൊലപാതകവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close