KERALANEWS

എറണാകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; പൂർണ്ണമായും കത്തിനശിച്ച കാറിൽ നിന്ന് ഏഴംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൂർണ്ണമായി കത്തിനശിച്ച കാറിൽ നിന്ന് ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിൽ വെച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്നതിനിടെ കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് കാറിന് തീപിടിച്ചത്.

വൈകിട്ട് നാലേമുക്കലോടെയായിരുന്നു അപകടം. വാഹനത്തിന്റെ മുന്‍വശത്തുനിന്ന് പുക ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ യാത്രക്കാര്‍ ഇറങ്ങി ഓടിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. തീയണച്ച ശേഷം കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒന്നേകാല്‍ വര്‍ഷം മാത്രം പഴക്കമുള്ള കാറാണ് കത്തിനശിച്ചത്. തീപിടുത്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close